അതിസമ്പന്നരുടെ പട്ടിക പ്രഖ്യാപിച്ചു; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.
1.63 ലക്ഷം കോടി രൂപയുടെആസ്തിയുമായാണ് മുകേഷ് ഒന്നാം സ്ഥാനത്തെത്തിയത്. സണ്‍ ഫാര്‍മ ഉടമ ദീലീപ് സാംഗ്വിയാണ് രണ്ടാം സ്ഥാനത്ത്. 36,600 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി പട്ടികയില്‍ പതിനാറാമതായി ഇടം പിടിച്ചത്. മലയാളികളില്‍ അതിസമ്പന്നനായ യൂസഫലിക്ക് വിദേശത്ത് വസിക്കുന്ന ഇന്ത്യാക്കാരായ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമുണ്ട്.
വിദേശ ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എസ്.പി. ഹിന്ദുജയും രണ്ടാംസ്ഥാനത്ത് ലക്ഷ്മി മിത്തലുമാണ്. ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള മലയാളി. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസിന്റെ ക്രിസ്. ഗോപാലകൃഷ്ണന്‍, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍, ജോയ് ആലുക്കാസ്, കല്യാണ രാമന്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ എന്നിവരാണ് പട്ടികയിലെത്തിയ മറ്റു മലയാളികള്‍.
https://www.facebook.com/Malayalivartha

























