പെട്രോളിന് 58 പൈസ വര്‍ദ്ധിപ്പിച്ചു ഡീസലിന് 31 പൈസ കുറച്ചു

പെട്രോള്‍ വില ലിറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. അന്താരാഷ്ട്ര വില നിലവാരവും രൂപഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവുമാണ് ഇപ്പോഴത്തെ വിലമാറ്റത്തിന് കാരണം. ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.05 രൂപയും ഡീസല്‍ ലിറ്ററിന് 52.63 രൂപയുമാകും. ഇത് യഥാക്രമം 63.47ഉം 52.94ഉം ആയിരുന്നു.
പെട്രോളിന് ഈ മാസം രണ്ടാമത്തെ വില വര്‍ധനയാണിത്. സെപ്റ്റംബര്‍ ഒന്നിന് 3.38 രൂപയുടെ വന്‍ വര്‍ധനയാണ് പെട്രോളിന് വരുത്തിയത്. ഡീസലിന് 2.67 രൂപയും കൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























