സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി പിഴവുകളുള്ളതെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കടുത്ത പിഴവുകളുള്ളതാണു സുപ്രീംകോടതിയുടെ വിധിന്യായമെന്നു ജസ്റ്റിസ് കട്ജു സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കൊലപാതകക്കുറ്റത്തില്‍നിന്നു ഗോവിന്ദച്ചാമിയെ ഒഴിവാക്കാന്‍ കോടതി ആശ്രയിച്ചതു കേട്ടുകേള്‍വിയെ ആശ്രയിച്ച് രണ്ടുപേര്‍ നല്‍കിയ മൊഴിയാണ്. ഇതു തെളിവായി കണക്കാക്കാന്‍ കഴിയാത്ത മൊഴികളാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് കട്ജു പറഞ്ഞു.
https://www.facebook.com/Malayalivartha

























