റെയില്‍വേ സ്‌റ്റേഷനുകളില്‍ ചക്രക്കസേര വരുന്നു, സ്‌റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സമീപത്തു സന്നദ്ധസേവകരെത്തി അവരെ സുരക്ഷിതരായി കോച്ചുകളിലെത്തിക്കും

രോഗികള്‍ക്കും പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും റെയില്‍വേയുടെ യാത്രി മിത്ര. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ചക്രക്കസേരയും ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും പോര്‍ട്ടര്‍മാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുമ്പോള്‍ അധികസേവനങ്ങള്‍ ആവശ്യപ്പെടാം.
അതല്ലെങ്കില്‍ റെയില്‍വേയുടെ സാങ്കേതിക വിഭാഗമായ 'ക്രിസ്' രൂപം നല്‍കുന്ന ആപ്ലിക്കേഷന്‍ വഴിയും 139ല്‍ സന്ദേശം നല്‍കിയും പ്രത്യേക നമ്പറില്‍ വിളിച്ചും സേവനങ്ങള്‍ ഉറപ്പാക്കാം. ഐആര്‍സിടിസിക്കാണു യാത്രി മിത്ര നടപ്പാക്കുന്നതിനുള്ള ചുമതല. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സേവനം സൗജന്യമായി നല്‍കുകയാണു ലക്ഷ്യം. സന്നദ്ധസേവനം ലഭ്യമാകാത്ത സ്‌റ്റേഷനുകളില്‍ ചെറിയ ഫീസ് ഈടാക്കി ഐആര്‍സിടിസിതന്നെ സൗകര്യമേര്‍പ്പെടുത്തും.
റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സമീപത്തു സന്നദ്ധസേവകരെത്തി അവരെ സുരക്ഷിതരായി കോച്ചുകളിലെത്തിക്കുംവിധമാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനാവശ്യമായ ചക്രക്കസേരകളും ബാറ്ററി വാഹനങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കാന്‍ അധികൃതര്‍ ഐആര്‍സിടിസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























