ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും ആത്മഹത്യ

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എം.എഫ്.എ(പെയിന്റിങ്) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രവീണാണ് ആത്മഹത്യ ചെയ്തത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ് പ്രവീണ്‍.
രാവിലെ ഹോസ്റ്റല്‍ മുറിയിലാണ് പ്രവീണിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് മുറിയില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താനായില്ല. തെലുങ്കാനയിലെ മഹ്ബുബ്‌നഗര്‍ ജില്ലയിലെ ഷാദ്‌നഗര്‍ സ്വദേശിയാണ് പ്രവീണ്‍. ഈ വര്‍ഷം ജൂലൈയിലാണ് പ്രവീണ്‍ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ജനുവരിയില്‍ ഇതെ സര്‍വകലാശാലയില്‍ രോഹിത്ത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























