എംഎല്‍യുടെ മകന്‍ യുവാവിനെ കുത്തി വീഴ്ത്തി

ബീഹാറില്‍ ആര്‍ജെഡി എംഎല്‍യുടെ മകന്‍ വാഹന തര്‍ക്കത്തിനിടെ യുവാവിനെ കുത്തി വീഴ്ത്തി. ആര്‍ജെഡി എംഎല്‍എ ബീരേന്ദ്ര സിന്‍ഹയുടെ മകന്‍ കുനാല്‍ ആണ് കുറ്റം നടത്തിയത്. ഔറന്‍ഗബാദില്‍ വഴിയാത്രക്കിടെ മറ്റൊരു വാഹനത്തിന്റെ െ്രെഡവറുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ യുവാവിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാക്കിയിരുന്നു.
ആര്‍ജെഡി ജെഡിയു സഖ്യത്തില്‍ കഴിഞ്ഞവര്‍ഷമാണ് ബീഹാറില്‍ അധികാരത്തില്‍ വരുന്നത്. നിതീഷ്‌കുമാറാണ് മുഖ്യമന്ത്രി. കഴിഞ്ഞ ആഴ്ച്ചയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ ആര്‍ജെഡി എംപി ഷഹാബുദീന്‍ ജാമ്യത്തില്‍ പുറത്തിറങ്ങയത്. ഇതിനെതിരെ സര്‍ക്കാര്‍ പാട്‌ന ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























