കശ്മീരിലെ സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കു തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.
https://www.facebook.com/Malayalivartha


























