കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല. കാവേരി നദീജലതര്‍ക്കത്തില്‍ നാളെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാലാണിത്. എന്നാല്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു ബസുകള്‍ സര്‍വീസ് നടത്തും.
വിധി വന്നശേഷം കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നോക്കിയാകും നാളത്തെയും മറ്റും സര്‍വീസുകള്‍ തീരുമാനിക്കുക. വെള്ളി, ശനി ദിവസങ്ങളില്‍ ബംഗളൂരുവിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തിയിരുന്നു.
അതേസമയം ബെംഗളൂരുവില്‍ നിന്നുള്ള സ്‌റ്റേറ്റ് ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ ബന്ദായിരുന്നതിനാല്‍ പാലക്കാട് നിന്ന് സേലം വഴിയുള്ള ബസുകള്‍ കോഴിക്കോട്‌മൈസൂര്‍ വഴിയാണ് കടത്തിവിട്ടത്.
രണ്ടാഴ്ചയായി കര്‍ണാടകയില്‍ കാവേരി നദീജല പ്രശ്‌നത്തില്‍ പ്രക്ഷോഭം നടക്കുകയാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദില്‍ അക്രമസ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകളടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha


























