സ്വാതി കൊലക്കേസ് പ്രതിയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രാംകുമാര്‍ ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. രാംകുമാര്‍ ജീവനൊടുക്കിയ സംഭവം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച വൈകുന്നേരമാണ് രാംകുമാര്‍ ജീവനൊടുക്കിയത്. വൈദ്യുതി കമ്പിയില്‍ കടിച്ച് ജീവനൊടുക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടെത്തിയ രാംകുമാറിനെ റോയപേട്ട ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























