ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരെ മഷി ആക്രമണം

രോഷപ്രകടനം മഷികൊണ്ട്. ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ മഷിയാക്രമണം. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് മനീഷ് സിസോദിയയ്ക്ക് നേരെ മഷിയാക്രമണം ഉണ്ടായത്. ദില്ലിയില്‍ ചിക്കുന്‍ഗുനിയഡെങ്കി രോഗങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ മനീഷ് സിസോദിയയുടെ വിദേശയാത്ര ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു.
വിവാദമായ ഫിന്‍ലാന്‍ഡ് യാത്രയ്ക്ക് ശേഷം ദില്ലി ലെഫ്. ഗവര്‍ണര്‍ നജീബ് ജുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോളാണ് മഷി പ്രയോഗം നേരിട്ടത്. നേരത്തെ, ബംഗലൂരുവില്‍ നിന്നും തൊണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിലെത്തിയ അരവിന്ദ് കേജ്രിവാളുമായും സിസോദിയ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചിക്കുന്‍ഗുനിയഡെങ്കി രോഗങ്ങളാല്‍ ദില്ലിയില്‍ മരണങ്ങള്‍ വര്‍ദ്ധിച്ചപ്പോഴും അധികൃതര്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നത് ദില്ലി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. തൊണ്ട ശസ്ത്രക്രിയയ്ക്കായി അരവിന്ദ് കേജ്രിവാള്‍ ബംഗലൂരുവില്‍ ചെല്ലേണ്ടതിനെ തുടര്‍ന്ന് നിയന്ത്രണം മനീഷ് സിസോദിയ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കേജ്രിവാളിന് പിന്നാലെ മനീഷ് സിസോദിയയും വിദേശ സന്ദര്‍ശനത്തിന് പോയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി
https://www.facebook.com/Malayalivartha


























