കാശ്മീരിലെ ഹന്ദ്വാര പോലീസ് സ്റ്റേഷന്‍ ആക്രമണം: ഒരു ഭീകരനെ വധിച്ചു

കാശ്മീരിലെ ഹന്ദ്വാരയില്‍ തിങ്കളാഴ്ച രാത്രി പോലീസ് ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിനു നേര്‍ക്കാണ് ഭീകരരെന്നു സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
https://www.facebook.com/Malayalivartha


























