ഞാന്‍ മറ്റാരേക്കാളും പ്രിയങ്കയെ വിശ്വസിക്കുന്നു: രാഹുല്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഈ ലോകത്ത് ഏറ്റവുമധികം വിശ്വസിക്കുന്നത് മാറ്റാരെയുമല്ല, സ്വന്തം സഹോദരി പ്രിയങ്കാഗാന്ധിയെ. പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്നാണ് തന്റെ ആഗ്രഹമെന്നും രാഹുല്‍ തുറന്നു പറയുന്നു.
എന്നാല്‍ തന്റെ സഹോദരിയാണെന്ന് കരുതി തീരുമാനം അടിച്ചേല്‍പ്പിക്കാനൊന്നും രാഹുല്‍ ഒരുക്കമല്ല. പ്രിയങ്കക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതി എന്നാണ് രാഹുല്‍ പറയുന്നത്. അതും താല്‍പര്യമുണ്ടെങ്കില്‍ മാത്രം. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസുതുറന്നത്.
നുണ പറയാനായി ആര്‍.എസ്.എസില്‍ നിന്ന് പരിശീലനം ലഭിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുല്‍ വിമര്‍ശിച്ചു. വാഗ്ദാനങ്ങള്‍ നല്‍കുന്ന യന്ത്രമാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha


























