പഞ്ചാബില്‍ സ്‌കൂള്‍ ബസ് കാനാലിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു

പഞ്ചാബിലെ അമൃത്‌സറില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റു. അമൃത്‌സറിലെ മഹാവ ഗ്രാമത്തില്‍വച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. 50 വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ കുട്ടികളെ അമൃത്‌സറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്.
https://www.facebook.com/Malayalivartha


























