Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിംഗൂരിലെ ടാറ്റയുടെ നിര്‍മ്മാണ യൂണിറ്റ് പൊളിച്ച് തുടങ്ങി;കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ ലഭിയ്ക്കും

20 SEPTEMBER 2016 03:59 PM IST
മലയാളി വാര്‍ത്ത

ടാറ്റയുടെ കാര്‍ കമ്പനിക്കുവേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ടാറ്റയുടെ നിര്‍മാണം പൊളിച്ചുതുടങ്ങി. സംസ്ഥാന പാര്‍ലമെന്ററി മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഭൂമിയേറ്റെടുത്തതിനെതിരെ കര്‍ഷകരുടെ ശക്തമായ സമരമുണ്ടായതിനെത്തുടര്‍ന്ന് 2008ല്‍ നാനോ പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. സിംഗൂര്‍ ഭൂമിയേറ്റെടുക്കലിനെ രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലേറിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഊര്‍ജം പകരുന്നു എന്നതായിരുന്നു അന്നത്തെ സുപ്രീംകോടതി വിധി.കര്‍ഷകര്‍ കൃഷി ചെയ്തിരുന്ന ഭൂമി ടാറ്റ മോട്ടോഴ്‌സിന് നല്‍കിയത് പൊതു ആവശ്യമല്ലെന്നു അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് ഗൗഡ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നതിനാല്‍ പൊതു ആവശ്യമാണെന്ന് ജസ്റ്റിസ് മിശ്ര വിധിച്ചു. ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയതിനാല്‍ ഭൂമി ഏറ്റെടുത്തതിന്റെ ആവശ്യം തന്നെ ഇല്ലാതായെന്നും അതിനാലാണ് നടപടി റദ്ദാക്കിയത്. നാനോ കാര്‍ ഫാക്ടറി പൊളിക്കാനുള്ള സുപ്രീം കോടതി വിധിയോട് ടാറ്റ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഫാക്ടറി പൊളിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു, ആയിരത്തില്‍ ഏറെ ഏക്കര്‍ ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് ടാറ്റയ്ക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഫാക്ടറി പൂട്ടേണ്ടിവന്ന ടാറ്റയ്ക്ക് 2008ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി നല്‍കുകയായിരുന്നു. സിംഗൂരിലെ ഭൂമിയുടെ ഉടമസ്ഥ അവകാശത്തിനായി ടാറ്റ വലിയ നിയമപോരാട്ടം നടത്തിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (13 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (28 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (48 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (57 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends