Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

20 SEPTEMBER 2016 06:14 PM IST
മലയാളി വാര്‍ത്ത

പാക് വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. ഇന്ത്യാ-പാക് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ഹോട്ടലില്‍ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയെ പുറത്താക്കിയത്.  

'ഈ ഇന്ത്യക്കാരനെ പുറത്താക്കൂ' എന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ഡിടിവിയുടെ നമ്രതാ ബ്രാറിനെ വാര്‍ത്താ സമ്മേളനം നടന്ന മുറിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. ഒറ്റ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.

ഉറി സംഭവത്തിന് ശേഷം അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിരുന്നു പാക് അധികൃതരുടെ ശ്രമം. ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുഎന്‍ സമ്മേളനത്തിനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തയ്യാറായിരുന്നില്ല. നവാസ് ഷെരീഫിനോട് ഇക്കാര്യം ചോദിച്ച ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി മാറ്റുന്ന ദൃശ്യം പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (12 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (27 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (56 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends