Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് വിവാഹ മോചനത്തിനു മതിയായ കാരണമാണെന്ന് കോടതി

21 SEPTEMBER 2016 09:11 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് മദ്യപിച്ചുകൊണ്ട് ഭാര്യയെ ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. വിവാഹമോചനം അനുവദിക്കാനുള്ള കുടുംബക്കോടതി ഉത്തരവു ചോദ്യം ചെയ്തു ബിലാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള അനിന്ദി മുഖര്‍ജി നല്‍കിയ ഹര്‍ജി ജഡ്ജിമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ചന്ദ്ര ഭൂഷണ്‍ ബാജ്‌പേയി എന്നിവരുടെ ബെഞ്ച് തള്ളിക്കളഞ്ഞു.
വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച ഭാര്യ സ്രബൊനി ഉന്നയിച്ച പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഭര്‍ത്താവ് സ്ഥിരം മദ്യപനാണ്. മദ്യപിച്ചശേഷം തന്നെ ഉപദ്രവിക്കാറുണ്ട്. അദ്ദേഹം ഒരു തൊഴിലിലും സ്ഥിരമായി തുടരുന്നില്ല. ഭര്‍ത്താവിന്റെ രീതികള്‍ തങ്ങളുടെ മകനെ ദോഷകരമായി ബാധിക്കുന്നു. അധ്യാപികയായ തന്നെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് ശല്യപ്പെടുത്തുന്നു; തന്റെ മാതാപിതാക്കളെ പരസ്യമായി ഉപദ്രവിക്കുന്നു.
മാനസിക പ്രശ്‌നത്തിനു ഭര്‍ത്താവ് ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍, താന്‍ പതിവായി മദ്യപിക്കുന്നയാളല്ലെന്നും വിപണി സാഹചര്യങ്ങള്‍ മോശമായതിനാലാണു സ്ഥിരജോലിയില്ലാത്തതെന്നും അതിനാലുള്ള മാനസിക സമ്മര്‍ദമാണു ദാമ്പത്യ കലഹത്തിനു കാരണമെന്നും ഭര്‍ത്താവ് വാദിച്ചു.
എന്നാല്‍, ഈ നടപടികള്‍ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാന്‍ കുടുംബക്കോടതി തീരുമാനിച്ചു. അതിനെതിരെയുള്ള അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ക്രൂരത എന്നതിനെ ഹിന്ദു വിവാഹ നിയമത്തില്‍ (1955) കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും ഏതൊക്കെ നടപടികള്‍ ക്രൂരതയായി കണക്കാക്കാമെന്നതും അതിനുള്ള സാഹചര്യങ്ങളും ഒട്ടേറെ വിധിന്യായങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു കക്ഷിയുടെ നടപടി ക്രൂരതയാണോ അല്ലയോ എന്നതു തീരുമാനിക്കാന്‍ കൃത്യമായ സൂത്രവാക്യമില്ല. സാഹചര്യങ്ങളും വസ്തുതകളും കക്ഷികളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതി, തൊഴില്‍ തുടങ്ങിയവയും കണക്കിലെടുക്കണം. ഭര്‍ത്താവ് മദ്യപിച്ചശേഷം ഉപദ്രവിക്കുന്നതും ജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കണം. വീട്ടിനുള്ളില്‍ ഉപദ്രവിക്കുന്നതിനു പുറമേ, ജോലിസ്ഥലത്തു ചെന്നു ശല്യപ്പെടുത്തുന്നത് ഭാര്യയ്ക്കു കടുത്ത അപമാനത്തിനും കാരണമായിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (12 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (27 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (56 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends