വഴിയാത്രക്കാരനെ ഇടിച്ച കാര്‍ മൃതദേഹവുമായി പാഞ്ഞത് മൂന്നുകിലോമീറ്റര്‍

തെലങ്കാനയിലെ മെഹബൂബ്‌നഗറില്‍ വഴിയാത്രക്കാരനെ ഇടിച്ച കാര്‍ മുകളില്‍ കുടുങ്ങിയ മൃതദേഹവുമായി മൂന്നുകിലോമീറ്ററോളം പാഞ്ഞു. നാട്ടുകാര്‍ കാര്‍ തടഞ്ഞപ്പോള്‍ െ്രെഡവര്‍ രക്ഷപെട്ടു. രാത്രി 10 മണിക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന ശ്രീനിവാസലുവാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ ശ്രീനിവാസലു കാറിന്റെ മുകളില്‍ കുടുങ്ങി.
നിര്‍ത്താതെ പോയ കാറിന്റെ മുകളിലെ മൃതദേഹം കണ്ട് പൊലീസില്‍ ബൈക്ക് യാത്രക്കാരാണ് വിവരം അറിയിച്ചത്. ഹൈദരാബാദിലെ വ്യവസായി രാജശേഖറിന്റേതാണ് കാര്‍.
https://www.facebook.com/Malayalivartha


























