ഉറി ഭീകരാക്രമണം;സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭാ സമിതി യോഗം തുടങ്ങി

ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത കേന്ദ്രമന്ത്രിസഭാ സമിതി യോഗം തുടങ്ങി. ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യോഗം നടക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നീ മന്ത്രിമാരാണ്് യോഗത്തില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha


























