മൃതദേഹം ഉണ്ടെന്നറിയാതെ ഡ്രൈവര്‍ മുന്നോട്ടു പോയത് മൂന്നുകിലോമീറ്റര്‍, കാറിടിച്ചിട്ടും നിര്‍ത്തിയില്ല, മൃതദേഹം കാറിന്റെ മുകളില്‍,

രാത്രി 10 മണിയോടെ തെലങ്കാനയിലെ മഹ്ബൂബ്നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍. റോഡ് മുറിച്ചു കടക്കുകയായിരുന്ന ശ്രീനിവാസലുവിനെ കുര്‍നൂല്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന ഷെവര്‍ലെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ശ്രീനിവാസലു കാറിന്റെ മുകളില്‍ത്തന്നെ വീഴുകയായിരുന്നു.
കാറിനു മുകളില്‍ മൃതദേഹമുണ്ടെന്ന് അറിയാതെ രാജശ്രീ റഡ്ഡി കാര്‍ അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. എന്നാല്‍ പിന്നാലെ വന്ന ബൈക്ക് യാത്രികര്‍ കാറിന്റെ മുകളില്‍ കിടക്കുന്ന ശരീരം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രദേശവാസികള്‍ കാര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
ഹൈദരാബാദിലെ വ്യവസായിയായ കിസ്തപതി ചന്ദ്രകലയുടേത താണ് അപകടമുണ്ടാക്കിയ കാര്‍ എന്ന് പോലീസ് വ്യക്തമാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























