റെയില്‍വേയ്ക്ക് ഇനി പ്രത്യേക ബജറ്റില്ല

റയില്‍വേയ്ക്ക് ഇനി പ്രത്യേക ബജറ്റില്ല. റയില്‍വേക്കുള്ള നീക്കിയിരിപ്പ് പൊതുബജറ്റിനൊപ്പം അവതരിപ്പിക്കാനുള്ള നിര്‍ദേശത്തിനു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബ്രിട്ടീഷുകാര്‍ ആരംഭിച്ച് 92 വര്‍ഷമായി തുടരുന്ന കീഴ്!വഴക്കമാണ് ഇതോടെ അവസാനിക്കുന്നത്. ബജറ്റ് അവതരണം നേരത്തെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. നിലവില്‍ ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തനദിവസമാണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്.
ഇക്കാര്യത്തില്‍ ഈമാസം 30വരെ അഭിപ്രായം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കിയിട്ടുണ്ട്. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയാണ് റയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. പ്രത്യേക ബജറ്റ് റയില്‍വേയ്ക്ക് ഗുണംചെയ്യുന്നില്ലെന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് റയില്‍വേ ബജറ്റിലൂടെ നടക്കുന്നതെന്നും ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതി വിലയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























