ഘാനാ സര്‍വകലാശാലയിലെ ഗാന്ധിജിയുടെ പ്രതിമ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

ഘാന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സര്‍വകലാശാലയില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത്. കറുത്ത വര്‍ഗക്കാരോട് ഗാന്ധിജി വിവേചനം കാണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിമ നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്
.
ഘാന സന്ദര്‍ശനത്തിനിടയില്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജി സമ്മാനിച്ച ഗാന്ധിജിയുടെ പ്രതിമയാണ് സര്‍വകലാശാലയില്‍ സ്ഥാപിച്ചിരുന്നത്. ഗാന്ധിജിയുടെ ചില ലേഖനങ്ങളില്‍ ആഫ്രിക്കകാരെ ഖാഫിര്‍ എന്ന് പരാമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വിവേചന മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. എത്രയും പെട്ടെന്നു തന്നെ പ്രതിമ നീക്കം ചെയ്യാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























