Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

മോഡി, രാഹുല്‍ഗാന്ധി, കേജ്രിവാള്‍ എന്നിവരുടെ ജനപ്രീതി ഇപ്പോള്‍ എങ്ങനെ? സര്‍വ്വേ ഫലം കാണുക

22 SEPTEMBER 2016 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും

ഇക്കഴിഞ്ഞ മേയില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍, മോഡി, രാഹുല്‍, കേജ്‌രിവാള്‍ എന്നിവരുടെ ജനപ്രീതിയില്‍ ഇപ്പോള്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നറിയാന്‍ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. അതിന്റെ കണ്ടെത്തലുകള്‍ ഇന്നലെയാണ് പുറത്തു വിട്ടത്.
നരേന്ദ്രമോഡിയെ 7 റേസ് കോഴ്‌സ് റോഡിലെത്തിച്ച ന-മോ തരംഗം എന്ന നരേന്ദ്രമോഡി തരംഗം ഇപ്പോഴും ശക്തമാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നില മെച്ചപ്പെടുത്തിയെന്നാണ് അവരുടെ കണ്ടെത്തല്‍.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 81 % പേര്‍ മോഡിയോട് അനുകൂല മനോഭാവമുള്ളവരാണ്. അവരിലെ 57% പേര്‍ അതിശക്തമായി മോഡിയെ അനുകൂലിക്കുന്നവരാണ്. 2015-ല്‍ മോഡിയോട് അനുഭാവമുണ്ടായിരുന്നവര്‍ 87 % ആയിരുന്നു. വിവിധ ജനസംഖ്യാ ഗ്രൂപ്പുകളില്‍ മോഡിയ്ക്ക് ജനപ്രീതിയുണ്ടെന്നാണ് പറയുന്നത്. രാജ്യത്ത് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത് ശരിയായ രീതിയിലാണെന്ന സംതൃപ്തി രാജ്യത്ത് 65% പേര്‍ക്കുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും വിചാരിക്കുന്നവര്‍ 80 % ഉണ്ടെന്നുമാണ് സര്‍വ്വേ കണ്ടെത്തിയത്. 2014-ല്‍ ഈ വിശ്വാസം ഉണ്ടായിരുന്നത് 55% പേര്‍ക്കു മാത്രമായിരുന്നു. കോണ്‍ഗ്രസിനെ പിന്തണയ്ക്കുന്നവരില്‍ 24% പേര്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. നഗരവാസികളെന്നോ പട്ടണവാസികളെന്നോ വേര്‍തിരിവില്ലാതെ മോഡിയോട് അനുഭാവമുള്ളവരുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്.

മോഡിയുടെ പ്രത്യേക സ്വഭാവ സവിശേഷതകളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണ അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ക്കാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 'എന്നെപ്പോലുള്ളവരുടെയും സുരക്ഷക്കും ആവശ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തിയാണ് മോഡി' എന്നു സര്‍വ്വേയില്‍ പങ്കെടുത്ത 56% പേര്‍ കരുതുന്നുണ്ട്. തനിക്ക് ശരിയെന്നു തോന്നുന്നതില്‍ ഉറച്ചു നില്‍ക്കുന്ന തരം വ്യക്തിത്വമുള്ള ആളാണ് പ്രധാനമന്ത്രിയെന്നു കരുതുന്ന 51% പേരുള്ളപ്പോള്‍ 28% പേര്‍ക്ക് അപ്രകാരമുള്ള അഭിപ്രായമില്ല. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പ്രാപ്തിയുള്ള ആളാണ് പ്രധാനമന്ത്രിയെന്നു കരുതുന്നവര്‍ 51 % പേരുണ്ട്. എന്നാല്‍ അദ്ദേഹം വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിവ് ഇല്ല എന്നു വിശ്വസിക്കുന്നവര്‍ 33% പേരുണ്ട്. ജനങ്ങള്‍ക്കിടയിലെ ഐക്യം വര്‍ദ്ധിപ്പിക്കാന്‍ മോഡിയ്ക്കാവുന്നുണ്ട് എന്ന് 49% പേര്‍ പറയുന്നു. എന്നാല്‍ 29% പേര്‍ അദ്ദേഹം ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത് എന്ന അഭിപ്രായം ഉള്ളവരാണ്. ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും സഹായകമാവുന്ന നയങ്ങള്‍ പ്രവൃത്തി പഥത്തിലെത്തിക്കുന്ന രീതിയാണ് മോഡിയുടേത് എന്ന് അംഗീകരിക്കുന്ന 62% പേരാണ് ഉള്ളത്. തൊഴിലില്ലായ്മ ദൂരീകരിക്കുന്നതിനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പറയുന്നവര്‍ 62% പേരുണ്ട്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ടെന്നാണ് 68% ഇന്ത്യാക്കാര്‍ കരുതുന്നത്. ഭീകരവാദത്തിനും അഴിമതി ദുരീകരിക്കുന്നതിനുമായി മോഡി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് 59 മുതല്‍ 61 ശതമാനം പേര്‍ വിശ്വസിക്കുന്നു. എന്നാലും പാകിസ്ഥാനോട് മോഡി അനുവര്‍ത്തിക്കുന്ന നയം അംഗീകരിക്കുന്നവര്‍ 22% ശതമാനം പേരേ ഉള്ളൂ.

2015-ല്‍ മോഡിയുടെ ജനപ്രീതിയുടെ സൂചിക ഉയര്‍ന്നു നിന്നപ്പോള്‍ ബിജെപിയുടെ സൂചിക 87% ആയിരുന്നതില്‍ നിന്നും ഇപ്പോള്‍ അത് 80 %-ത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഗുജറാത്ത്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ട്.

2014-ലേതില്‍ നിന്നും വ്യത്യസ്തമായി രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വെളിവാക്കുന്നത്. 2013-ല്‍ രാഹുല്‍ ഗാന്ധിയോട് അനുഭാവമുണ്ടായിരുന്നവര്‍ 50% പേര്‍ മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് 63% ആയിട്ടുണ്ടെന്നുമാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തിലും രാഹുല്‍ഗാന്ധിയുടെ ജനപ്രീതിയുടെ സൂചിക 63% തന്നെയായിരുന്നുവെന്നും അതില്‍ നിന്നും ഉയര്‍ച്ചയോ താഴ്ചയോ ഈ വര്‍ഷം ഉണ്ടായിട്ടില്ലെന്നുമാണ് സൂചന.

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധി പ്രാപ്തനാണെന്ന് 85% കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുമ്പോള്‍ ബിജെപി അനുഭാവികളില്‍ 52% പേര്‍ക്കും രാഹുല്‍ഗാന്ധിയില്‍ വിശ്വാസമുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. സോണിയാഗാന്ധിയുടെ ജനപ്രീതിയുടെ സൂചിക 2013-ല്‍ 49-ശതമാനവും 2015-ല്‍ 58-ശതമാനവും ആയിരുന്നത് ഇപ്പോള്‍ 65 % ആയി ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളവരുടെ സൂചിക 2015-ല്‍ 61 % ആയിരുന്നതില്‍ നിന്നും നേരിയ ഒരു ഉയര്‍ച്ച വന്നിട്ടുള്ളതായാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അവര്‍ അറിയിച്ചു.

50% ഇന്ത്യാക്കാര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിമതനാണ്. എങ്കിലും 2015-ല്‍ അദ്ദേഹത്തിന് 60% ഇന്ത്യാക്കാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ജനസ്വാധീനവും കുറഞ്ഞു വരികയാണെന്നാണ് സര്‍വ്വേ പറയുന്നത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് 58% ഇന്ത്യാക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ 47 % പേര്‍ക്കു മാത്രമാണ് ആ പാര്‍ട്ടിയെ കുറിച്ച് അത്തരം വിശ്വാസമുള്ളത്. ആം ആദ്മി പാര്‍ട്ടിക്കു നേടാനായ ഏറ്റവും ഉയര്‍ന്ന ജനപ്രീതി സൂചികയായ 57 % എന്നത് ഡല്‍ഹിക്കാര്‍ക്കിടയിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (12 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (30 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends