നാവിക താവളത്തിന് സമീപം ആയുധധാരികള്‍; മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

നവി മുംബൈയിലെ ഉറാന്‍ നാവിക താവളത്തിന് സമീപം ആയുധധാരികളെ കണ്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നാവിക താവളത്തിന് സമീപം കറുത്ത വേഷമിട്ട ആയുധധാരികളെ കണ്ടെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആയുധധാരികള്‍ നാവിക താവളത്തിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്.
മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്ന വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മുംബൈ തീരത്ത് നാവിക സേന കര്‍ശന പരിശോധന നടത്തുകയാണ്. ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. മുംബൈ പൊലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
അതേസമയം, സംശയകരമായ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























