പെല്ലറ്റ് ഗണ്‍ നിരോധിക്കാനാകില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

പെല്ലറ്റ് ഗണ്‍ നിരോധിക്കാനാകില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. സംഘര്‍ഷം തുടരുന്ന കാലത്തോളം സൈനിക സാന്നിധ്യം ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍. പോള്‍ വസന്തകുമാര്‍ ജസ്റ്റിസ് അലി മുഹമ്മദ് മഗ്രെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചിസിത്സ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന കാലത്തോളം സേനയെ പിന്‍വലിക്കാനാകില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗവും നിര്‍ത്താനാകില്ല
https://www.facebook.com/Malayalivartha


























