സഹാറ മേധാവി സുബ്രത റോയിയുടെ പരോള്‍ നീട്ടുന്ന അപേക്ഷ സുപ്രീംകോടതി നിരസിച്ചു

പരോള്‍ കാലാവധി നീട്ടണമെന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയുടെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു. കാലാവധി കഴിയുന്ന മാത്രയില്‍ റോയിയെ തിഹാര്‍ ജയിലില്‍ അടക്കാന്‍ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്. അഭിഭാഷകനായ രാജീവ് ധവാന്‍ മുഖേനയാണ് സുബ്രത കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയിലാണ് സുബ്രത റോക്ക് കോടതി പരോള്‍ അനുവദിച്ചത്. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ തിരികെ നല്‍കാമെന്ന ഉറപ്പിന്മേല്‍ ഒരു തവണ റോയിയുടെ പരോള്‍ കോടതി നീട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























