പാകിസ്ഥാന്‍ നടീനടന്മാര്‍ ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

പാകിസ്ഥാന്‍ നടീനടന്മാര്‍ ഇന്ത്യയില്‍ നിന്ന് പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍, അലി സഫര്‍ എന്നിവരോടാണ് ഉടന്‍ ഇന്ത്യ വിട്ടു പോകാന്‍ ആവശ്യപ്പെട്ടത്.
പാക് നടീനടന്മാര്‍ ഇന്ത്യന്‍ താരങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും പാക് താരങ്ങള്‍ക്ക് ഇന്ത്യ വിട്ടു പോകാനുള്ള അന്ത്യശാസനമാണിതെന്നും നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ ഭാര്യ ശാലിനി താക്കറെ പറഞ്ഞു. ഫവാദും മഹിറയും രാജ്യം വിട്ടുപോപോയില്ലെങ്കില്‍ അഭിനയം തടസ്സപ്പെടുത്തുമെന്നും ശാലിനി താക്കറെ പറഞ്ഞു.
അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന എ ദില്‍ ഹായ് മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഫവദ് സഹതാരമായും റയീസ് എന്ന ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ മഹിറ പ്രധാനവേഷത്തിലും എത്തുന്നുണ്ട്. എന്നാല്‍, മതിയായ രേഖകളുമായി ഇന്ത്യയിലത്തെുന്ന വിദേശികള്‍ ഭയപ്പെടേണ്ടതില്ലെന്നും സംരക്ഷണം നല്‍കുമെന്നും മുംബൈ പൊലീസ് കമീഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെയുള്ള സംഘടിത നീക്കമാണിതെന്ന ആരോപണം പാക് മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. പാകിസ്താനുമായി സിന്ധുജലം പങ്കുവയ്ക്കുന്നതിനുള്ള കരാര്‍ പുനപരിശോധിക്കുമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടുകളും പാക് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























