പ്രധാനമന്ത്രി പാരാലിമ്പിക്‌സ് താരങ്ങളെ അഭിനന്ദിച്ചു

റിയോ പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പാരാലിമ്പിക്‌സ് കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി മെഡല്‍ നേടിയവരെ അഭിനന്ദിച്ചത്.
ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദേവേന്ദ്രയുടെ ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.
തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയ മറ്റൊരു താരം.
പുരുഷന്‍മാരുടെ ടി 42 ഹൈജമ്പിലാണ് തങ്കവേലു സ്വര്‍ണം സ്വന്തമാക്കിയത്. ഷോട്ട് പുട്ടില്‍ വെള്ളി നേടിയ ദീപ മാലിക്കിനെയും ഹൈജമ്പില്‍ വെങ്കലം നേടിയ വരുണ്‍ സിംഗിനെയും മോദി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























