പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ യുവതിയെ മന്ത്രവാദി ചങ്ങലകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, അവശയായ യുവതി ആശുപത്രിയില്‍

പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ യുവതിയെ ചങ്ങലകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ രാജ്‌സാമന്ദ് ജില്ലയിലാണ് ഈ സംഭവമുണ്ടായത്.
ജയ്പൂരില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ കാസ്‌നി എന്ന ഗ്രാമത്തിലാണ് 32 കാരിയായ യുവതിക്ക് ഈ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. പ്രേതബാധയുണ്ടെന്ന് പറഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ സമീപവാസിയായ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിലായിരുന്നു ചങ്ങലക്കടി.
വേദന സഹിക്കാന്‍ കഴിയാതെ യുവതി നിലവിളിച്ചെങ്കിലും മാതാപിതാക്കളും മന്ത്രവാദിയും അടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ യുവതി കുഴഞ്ഞ് വീണു.ഉടന്‍ തന്നെ യുവതിയെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മന്ത്രവാദി മുങ്ങിയിരിക്കുകയാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























