Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

13 വര്‍ഷം മുമ്പ് അഫ്‌സ്പയെക്കെതിരേ നഗ്‌നസമരം നടത്തിയ 12 സ്ത്രീകളില്‍ 11 പേര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒത്തുചേര്‍ന്നു

16 MARCH 2017 11:04 AM IST
മലയാളി വാര്‍ത്ത

മണിപ്പൂരില്‍ അതുവരെ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ എല്ലാ സമരരീതികളെയും തകര്‍ത്തു കളയുന്നതായിരുന്നു ആ 12 മണിപ്പൂരി സ്ത്രീകള്‍ 13 വര്‍ഷം മുമ്പ് നടത്തിയ ആ സമരം. മണിപ്പൂരില്‍ സൈന്യത്തിന് നല്‍കുന്ന പ്രത്യേകാധികാരമായ അഫ്‌സ്പായെക്കെതിരേ ഇന്ത്യന്‍ സൈന്യമേ ഞങ്ങളെയും ബലാല്‍സംഗം ചെയ്യൂ എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു ഇവരുടെ നഗ്‌നസമരം.

13 വര്‍ഷങ്ങള്‍ക്കിപ്പുറം മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അവര്‍ ഒത്തുചേര്‍ന്നു. അന്നത്തെ 12-പേരില്‍ ഒരാള്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയി. ഈ 12 സ്ത്രീകളില്‍ ഏറ്റവും പ്രായംകൂടിയ സ്ത്രീ അവരുടെ മകള്‍ക്കൊപ്പമാണ് എത്തിയത്. ആരുടെയും സഹായമില്ലാതെ അവര്‍ക്ക് നടക്കാന്‍ പറ്റില്ല. പലരുടെയും കാഴ്ചയും മങ്ങിത്തുടങ്ങിയിട്ടുണ്ട്.2004-ല്‍ മുപ്പത്തിരണ്ടുകാരിയായ മനോരമാദേവിയെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതോടെയാണ് , ഇന്ത്യന്‍ ആര്‍മീ ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന മുദ്രാവാക്യവുമായി നഗ്‌നരായി ഇവര്‍ തെരുവിലിറങ്ങിയത്.



അസം റൈഫിള്‍സ് പട്ടാളക്കാര്‍ മനോരമയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മനോരമാദേവിയുടെ ബുള്ളറ്റ് കൊണ്ട് തകര്‍ന്ന്, അംഗഭംഗം വന്ന ശരീരം റോഡില്‍ കാണപ്പെട്ടു. മനോരമയുടെ മരണം തന്നില്‍ കടുത്ത അമര്‍ഷം ജനിപ്പിച്ചെന്നും താനും ബലാല്‍സംഗം ചെയ്യപ്പെട്ടതായി തോന്നിയെന്നും സൊയ്ബം മോമോന്‍ ലെയ്മ പറഞ്ഞു. പല സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന, ദരിദ്രകുടുംബങ്ങളില്‍ നിന്നുളള, ജീവിക്കാന്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളാണ് ഒന്നിച്ചിറങ്ങിയത്.

അതില്‍ 45-കാരി മുതല്‍ 73-കാരിവരെയുണ്ടായിരുന്നു. ജൂലൈ 12-ന് മണിപ്പൂര്‍ വിമെന്‍സ് സോഷ്യല്‍ റീഫോര്‍മേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സമാജില്‍ വെച്ചായിരുന്നു നഗ്‌നസമരത്തെപ്പറ്റിയുള്ള ആലോചനായോഗം നടന്നത്. അന്നത് വളരെ വൈകാരികവും തീവ്രവും ആയിരുന്നു. അന്ന് 73 വയസ്സുണ്ടായിരുന്ന തോക്‌ചോം രമണി പറയുന്നു. ഒടുവില്‍ അസം റൈഫിള്‍സ് ആസ്ഥാനമായ കാങ്ക്‌ല ഫോര്‍ട്ടിനു മുന്നില്‍ ചെന്ന് ഉടുപ്പുരിഞ്ഞുകളഞ്ഞ് പ്രതിഷേധിക്കാമെന്ന് തീരുമാനത്തിലേക്കെത്തി.സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കാര്യം ഞാന്‍ ഭര്‍ത്താവിനോടോ കുട്ടികളോടോ പറഞ്ഞില്ല. സമരത്തിനുശേഷം ഞാന്‍ ജീവിക്കുമോ എന്നുപോലും അറിയില്ലായിരുന്നു. അന്നുപുലര്‍ച്ചെ വീടുവിടുമ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ അനുഗ്രഹം വാങ്ങി ലെയ്ഷ്രം ഗ്യാനേശ്വരി പറഞ്ഞു.

ലെയ്ഷ്രം ഗ്യാനേശ്വരി 30 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്നും ഒരു ദിവസം മുമ്പെ നഗരത്തിലെത്തി. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍ ബസ്സുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ടാക്‌സിപിടിച്ചായിരുന്നു ഗ്യാനേശ്വരി ഇംഫാലിലെത്തിയത്. മറ്റൊരു സമരക്കാരിയായ ഹാവോബം ഇബെതോംബിയുടെ വീട്ടിലെത്തിയത് കിലോമീറ്ററുകള്‍ നടന്നാണ്.കാങ്ക്‌ലയിലേക്കുള്ള ബസ്സിലിരുന്ന് തങ്ങള്‍ കരഞ്ഞെന്നും പരമ്പരാഗത സമൂഹമായ മണിപ്പൂരി ജനതയ്ക്ക് അന്നേ വരെ നഗ്‌നത ശീലമില്ലായിരുന്നുവെന്നും'ഗ്യാനേശ്വരി പറയുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഉടുപ്പൂരിയതും സമരം തുടങ്ങി മാര്‍ച്ച് ചെയ്തതും. ലോറെംബാം ആണ് മുദ്രാവാക്യം വിളിച്ചത്, ഇംഗ്ലീഷില്‍. 'ലോകത്തിനറിയുന്ന ഭാഷയില്‍ അവരെ നാണംകെടുത്താന്‍ വേണ്ടിയായിരുന്നു അത്.' ലോറെംബാം ഓര്‍ക്കുന്നു. 'പട്ടാളക്കാര്‍ തോക്കുചൂണ്ടി. ചുറ്റിലും കൂടിയവര്‍, പൊലീസുകാരടക്കം കരയാന്‍ തുടങ്ങി. ഞങ്ങള്‍ വെടിവെക്കാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ തോക്കു താഴ്ത്തി.' ലോറെംബാം ഓര്‍ക്കുന്നു.

45 മിനിറ്റ് നീണ്ട സമരം ഈ സ്ത്രീകളുടെയും മണിപ്പൂരിന്റെയും കഥ തന്നെ മാറ്റിയെഴുതി.ഇതില്‍ ഒമ്പതുപേരെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന കേസില്‍ മൂന്നു മാസത്തോളം തടവിലിട്ടു. മണിപ്പൂര്‍ പ്രശ്‌നം പൊതുസമൂഹം അറിയണമെന്ന അവരുടെ ലക്ഷ്യം ഫലം കണ്ടു. 1949-ല്‍ ആരംഭിച്ച അസം റൈഫിള്‍സിന്റെ ആധിപത്യം അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കൊണ്ട് അവസാനിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇറോം ഷര്‍മ്മിളയുടെ നിരാഹാരസമരത്തോടൊപ്പം അമ്മമാരുടെ നഗ്‌നസമരവും ലോകചരിത്രത്തില്‍ ഇടംനേടി. അഫ്‌സ്പ പിന്‍വലിക്കാമെന്ന് മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനം നല്‍കുന്നു. എന്നാല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് ഇന്നും പഴയപടിയാണ്. ഈ പ്രായത്തിലും പൊരുതാനുറച്ചു തന്നെയാണ് ഇവര്‍ മുമ്പോട്ടു പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends