ഹോളി ആഘോഷിക്കുന്നതിനായി ഗോവയിലെത്തിയ വിദേശവനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി

ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂള്‍ സ്വദേശിനിഡാനിയേല മക് ലോഗല്‍നെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വികാസ് ഭഗത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് ഡാനിയേലയുടെ മൃതദേഹം കാനകോണ മേഖലയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഡിയോബാഗ് ബീച്ചില്‍ നിന്നും നാല് മൈല്‍ അകലെയാണിത്. രക്തത്തില്‍ കുളിച്ച് നഗ്‌നാവസ്ഥയിലായിരുന്നു മൃതദേഹം. യുവതിയുടെ സ്വകാര്യ ഭാഗത്തും മുഖത്തും ഉള്‍പ്പെടെ മുറിവുകളുണ്ട്.
വികാസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തന്റെ ഐഡന്റിറ്റി പുറത്താകാതിരിക്കാനാണ് ഡാനിയേലയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഹോളി ആഘോഷിക്കുന്നതിന് തിങ്കളാഴ്ച രാത്രിയോടെയാണ് ഡാനിയേല ഗോവയില്‍ എത്തുന്നത്. ഗോവയില്‍ ആദ്യമായാണ് ഡാനിയേല വിനോദ സഞ്ചാരത്തിനെത്തുന്നത്. ഗോവയിലേക്കുള്ള യാത്രയെക്കുറിച്ച് ഫെബ്രുവരിയില്‍ യുവതി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. മറ്റൊരു സാഹസിക യാത്രയ്ക്ക് താന്‍ തയ്യാറെടുക്കുന്നു എന്നായിരുന്നു ആ പോസ്റ്റ്. തനിക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ക്ക് യുവതി നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഡാനിയേലയുടെ മരണം വിദേശമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























