Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യജമാനന്റെ ജീവനും പണവും മോഷ്ടാക്കളില്‍ നിന്നും രക്ഷിച്ച വളര്‍ത്തു നായ! കള്ളന്മാര്‍ അഞ്ച് പേരും ജീവനും കൊണ്ടോടി

16 MARCH 2017 10:20 PM IST
മലയാളി വാര്‍ത്ത

കോളജ് പ്രൊഫസറായ യജമാനനെ ആക്രമിച്ച ശേഷം പണവും സ്വര്‍ണവും അപഹരിക്കാന്‍ ശ്രമിച്ച അഞ്ചംഗ മോഷ്ടാക്കളെ വളര്‍ത്തു നായ നേരിടുകയും യജമാനനെ രക്ഷപ്പെടുത്തുകയും ചെയ്തു.

ബംഗളൂരിലെ മഹാലക്ഷ്മി ലേയൗട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് സംഭവം. 52 കാരനായ പ്രൊഫസര്‍ സ്ഥിരമായി മഹാലക്ഷ്മി ലേയൗട്ടിന് സമീപമുള്ള നന്ദിനി മില്‍ക്ക് പാര്‍ലറില്‍ പാല്‍ വാങ്ങാന്‍ പോകാറുണ്ട്. മിക്ക ദിവസങ്ങളിലും അദ്ദേഹത്തിന്റെ വളര്‍ത്തു നായയായ ലിയോയും കൂടെ പോകുമായിരുന്നു. സംഭവ ദിവസവും ലിയോ കൂടെയുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന് രക്ഷയായത്.

ചൊവ്വാഴ്ച പാല്‍ വാങ്ങി സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു ഒരു സംഘമാളുകള്‍ കാറില്‍ വന്നു തടഞ്ഞുനിര്‍ത്തിയ ശേഷം കവര്‍ച്ചക്ക് ശ്രമിച്ചത്.
കാറ് കുറുകെ വന്ന് നിര്‍ത്തിയ ശേഷം ഒരാള്‍ കത്തിയും മറ്റൊരാള്‍ വടിവാളുമായി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കത്തി കഴുത്തില്‍ വെച്ച അക്രമി മാലയും പൈസയും എല്ലാം കൊടുക്കാന്‍ ആവശ്യപ്പെട്ടു.

എല്ലാം തരാമെന്നും ഒന്നും ചെയ്യരുതെന്നും പറഞ്ഞ് പ്രൊഫസര്‍ അക്രമികള്‍ക്ക് കൊടുക്കാനായി മാല അഴിക്കുമ്പോഴേക്കും ലിയോ കവര്‍ച്ചക്കാരെ നേരിട്ടിരുന്നു. ഒരാളെ കൈകാര്യം ചെയ്ത ലിയോ ബാക്കിയുള്ളവരേയും ആക്രമിക്കാന്‍ ഒരുങ്ങി. അപ്പോഴേക്കും അക്രമികള്‍ അഞ്ച് പേരും ഓടി രക്ഷപ്പെട്ടു. ലിയോ രക്ഷിച്ചത് കൈവശമുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം മാത്രമല്ല തന്റെ ജീവന്‍ കൂടിയാണെന്ന് പ്രൊഫസര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് മഹാലക്ഷ്മി ലേയൗട്ട് പോലീസില്‍ ഇദ്ദേഹം പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends