ഗുജറാത്തില്‍ പശു കശാപ്പ് നിയമം കര്‍ശനമാക്കുന്നു

ഗുജറാത്തില്‍ പശു കശാപ്പ് തടയാന്‍ കര്‍ശന നിയമം വരുന്നു. പശുക്കളെ കൊന്നാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കും. 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരുന്നത് .
പശു, കാള, എരുമ, തുടങ്ങിയ കന്നുകാലികളെ കശാപ്പുചെയ്താല്‍ ഏഴുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ നല്‍കാന്‍ ബില്‍ വ്യവസ്ഥചെയ്യുന്നു. നിലവിലെ നിയമത്തില്‍ മൂന്നുമുതല്‍ ഏഴുവര്‍ഷം വരെയാണ് ശിക്ഷ. നിലവില്‍ 50,000 രൂപ പിഴ ഇരട്ടിയാക്കി. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കുറ്റം ചുമത്തുക.
കശാപ്പിന് കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സ്ഥിരമായി കണ്ടുകെട്ടും. നിലവില്‍ ഇത്തരം വാഹനങ്ങള്‍ ആറുമാസം കഴിഞ്ഞാല്‍ വിട്ടുകൊടുക്കുമായിരുന്നു. പശുസംരക്ഷണത്തിനാണ് പുതിയ ബില്ലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞു.
2011ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തില്‍ പശുക്കളുടെ കശാപ്പും ഇറച്ചിവില്‍പനയും പൂര്‍ണമായി നിരോധിച്ചത്.
https://www.facebook.com/Malayalivartha



























