കര്‍ഷകന്‍ സ്വന്തമാക്കിയത് ശതാബ്ദി ട്രെയിന്‍

നീതിന്യായ ചരിത്രത്തില്‍ അത്യപൂര്‍വമായ സംഭവമാണ് കഴിഞ്ഞദിവസം ലുധിയാന ജില്ല സെഷന്‍സ് കോടതിയില്‍ നടന്നത്. കേസ് ജയിച്ച അന്യായക്കാരന് ലഭിച്ചത് ഡല്‍ഹിഅമൃത്‌സര്‍ സ്വര്‍ണ ശതാബ്ദി ട്രെയിന്‍. റെയില്‍വേ വികസനത്തിന് ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കര്‍ഷകനായ സമ്പൂര്‍ണ സിങ്ങിന് പണത്തിന് പകരമായി ട്രെയിന്‍ ലഭിച്ചത്.
സെഷന്‍സ് ജഡ്ജി ജസ്പാല്‍ വര്‍മയാണ് വിധി പുറപ്പെടുവിച്ചത്. ലുധിയാന സ്‌റ്റേഷനില്‍ വെച്ച് സാങ്കേതികമായി സമ്പൂര്‍ണ സിങ്ങിന് ചെയ്തു. ജപ്തിയില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും ഉള്‍പ്പെടും. ബുധനാഴ്ച വൈകുന്നേരമായിരുന്നു ജപ്തി. ട്രെയിന്‍ എത്തുന്നതിന് മുമ്പുതന്നെ സമ്പൂര്‍ണ സിങ്ങും ജഡ്ജിയും സ്‌റ്റേഷനിലെത്തി. എത്തി അഞ്ച് മിനിറ്റിനകം നടപടി പൂര്‍ത്തിയാക്കി, സര്‍വിസ് തുടരാന്‍ അനുവദിച്ചു. 2007ലായിരുന്നു സമ്പൂര്‍ണ സിങ്ങിന്റെ ഭൂമി റെയില്‍വേ ഏറ്റെടുത്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ധാരണ. ഇതില്‍ കുറച്ച് തുക മാത്രമാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് കാര്യങ്ങള്‍ ജപ്തിയിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha



























