ധോണി താമസിച്ച ഹോട്ടലില്‍ തീപിടുത്തം, വിഷപ്പുക ശ്വസിച്ച് താരങ്ങള്‍, ധോണി അടക്കമുള്ള താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയ മഹേന്ദ്ര സിംഗ് ധോണി താമസിച്ച ഹോട്ടലിന് തീപിടിച്ചു. ഇതോടെ വെള്ളിയാഴ്ച്ച ഫിറോഷാ കോട്‌ലയില്‍ നടക്കേണ്ടിയിരുന്ന ജാര്‍ഖണ്ഡ്-ബംഗാള്‍ സെമി ഫൈനല്‍ മാറ്റിവച്ചു.
ഡല്‍ഹി നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലിലായിരുന്നു ടീമുകള്‍ക്ക് താമസം ഒരുക്കിയിരുന്നത്. രാവിലെ 7.30-ഓടേയാണ് തീപിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് ജാര്‍ഖണ്ഡ് താരം ഇഷാഖ് ജഗ്ഗി പറയുന്നതിങ്ങനെ:
''രാവിലെ പതിവ് ടീം മീറ്റിംഗിനായി തയാറെടുക്കുകയായിരുന്നു ഞങ്ങള്‍ (ജാര്‍ഖണ്ഡ് ടീം) പെട്ടെന്ന് താഴത്തെ നിലയില്‍ നിന്ന് വലിയ പുകയും തീയും കണ്ടു. ഒന്നും മനസിലാകാതെ നില്ക്കുമ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വന്നു മുകള്‍നിലയിലേക്ക് ഞങ്ങളെ മാറ്റുകയായിരുന്നു. ഇതിനിടെ പുക ഹോട്ടലിലാകെ വ്യാപിച്ചു. പലര്‍ക്കും ശ്വാസതടസനം ഉണ്ടാകുകയും ചെയ്തു. അപകട മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ലാത്തതിനാല്‍ പലരും സംഭവമറിയുന്നത് പിന്നീടാണ്. തൊട്ടുപിന്നാലെ സംഘാടകര്‍ ഇടപെട്ട് ധോണി ഉള്‍പ്പെടെയുള്ള താരങ്ങളെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























