അടുത്ത ലക്ഷ്യം ഹിമാചലും കര്‍ണാടകയുമെന്ന് അമിത് ഷാ

ഇക്കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച തന്ത്രം ഒരിക്കല്‍ കൂടി പയറ്റാന്‍ നരേന്ദ്രമോഡിയും വിശ്വസ്തന്‍ അമിത് ഷായും. അതിനായുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇനി വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയിക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ മെനയുന്നത്.
അതേസമയം ഗോവയിലും മണിപ്പൂരിലും ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റില്ലെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ വിശദീകരണം. ഗോവയിലും മണിപ്പൂരിലും തൂക്കുസഭയാണു വന്നത്. ഇത്തരം സാഹചര്യത്തില്‍ മുന്‍പു ചെയ്തിരുന്നതുപോലെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഉണ്ടായതെന്ന് അമിത് ഷാ വ്യക്തമാക്കി.
രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, ചെറുകക്ഷികളെ കൂട്ടുപിടിച്ചു ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചുവെന്നായിരുന്നു ആരോപണമുയര്‍ന്നത്. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍നിന്നു എന്തു പാഠമാണ് പഠിച്ചതെന്നു ചോദിച്ചപ്പോള്‍, താന്‍ ഒരിക്കലും പുറകോട്ടു നോക്കാറില്ലെന്നും മുന്നോട്ടു മാത്രമാണു നോക്കുന്നതെന്നും ഷാ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം ചരിത്രമായി. അതു കഴിഞ്ഞു. ഹിമാചല്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha



























