അറുപതോളം യാത്രക്കാരുമായി പോയ ബസ്സിലെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; സമയോചിതമായ ഇടപെടലിലൂടെ അപകടമൊഴിവാക്കി,പിന്നീട് മരണത്തിന് കീഴടങ്ങി!

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും മനഃസാന്നിധ്യം കൈവിടാതെ വാഹനം നിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലെ ലക്കനഹള്ളിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മധുഗിരി സ്വദേശി നാഗരാജുവാണ് (55) മരിച്ചത്.
ബസ് ലക്കനഹള്ളിയിലെത്തിയപ്പോഴായിരുന്നു നാഗരാജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹം കണ്ടക്ടറോട് വിവരം പറയുകയും ബസ് റോഡ് അരുകിലേക്ക് മാറ്റിനിര്‍ത്തുകയും ചെയ്തു. നാഗരാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവം നടക്കുമ്പോള്‍ ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























