ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ നടക്കും

എല്ലാം യോഗിയുടെ കൈയ്യില്‍ ദദ്രമെന്ന് ബിജെപി. കടുത്ത ഹിന്ദുത്വവാദിയും മുതിര്‍ന്ന ബിജെപി നേതാവുമായ യോഗി ആദിത്യനാഥനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആക്കാന്‍ ബിജെപി തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്‌നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രി ആക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു. സത്യപ്രതിജ്ഞ നാളെ ഉച്ചക്ക് ലഖ്‌നൗവില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും
പൂര്‍വാഞ്ചല്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവായ യോഗി ആദിത്യനാഥ് അഞ്ചു തവണ ഗോരഖ്പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിക്കുന്ന യോഗി ആദിത്യനാഥിന്റെ പല പ്രസ്താവനകളും ബി ജെ പിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് ആണ് യോഗി ആദിത്യനാഥ് സ്വീകരിച്ചിട്ടുള്ളത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രി ആക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു
എന്നാല്‍ രാവിലെ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും വിളിപ്പിച്ചിരുന്നു. ദില്ലിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ പ്രസാദ് മൗര്യക്ക് ഒപ്പം മോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകിട്ട് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ആണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തെരെഞ്ഞെടുത്തത്.
സത്യപ്രതിജ്ഞ നാളെ ഉച്ചക്ക് ലക്‌നൗ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ അറവു ശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കും
https://www.facebook.com/Malayalivartha



























