Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ബി.ജെ.പി നേതാവിന്റെ ഭീഷണിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാനയില്‍ ഇന്ന് സമാപിക്കുന്ന സി.പി.ഐ.എം മഹാജനപദയാത്രയില്‍ മുഖ്യാഥിതിയായി പങ്കെടുക്കും

19 MARCH 2017 12:24 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യനീതിക്കായി തെലങ്കാനയില്‍ സി.പി.ഐ.എം നടത്തുന്ന മഹാജനപദയാത്ര ഇന്ന് സമാപിക്കും. ഹൈദരാബാദിലെ സരൂര്‍ നഗര്‍ മൈതാനിയില്‍ നടക്കുന്ന വന്‍ റാലിയിലും പൊതുയോഗത്തിലും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് മുഖ്യാതിഥി.

പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങ് ഭീഷണി മുഴക്കിയിരുന്നു. ബി.ജെ.പി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പിണറായി വിജയന്‍ ഹെദരാബാദിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയായശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തുന്ന പിണറായി വിജയന്‍ രാവിലെ പൊലീസ് വകുപ്പിന്റെ ചടങ്ങിലും തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നല്‍കുന്ന ഔപചാരിക സ്വീകരണത്തിലും പങ്കെടുക്കും. ഹൈദരാബാദിലെ മലയാളി സമൂഹവും കേരള മുഖ്യമന്ത്രിയ്ക്ക് വരവേല്‍പ്പ് നല്‍കും. ആര്‍.ടി.സി ക്രോസ് റോഡിലെ കലാഭവനില്‍ പകല്‍ മൂന്നിനാണ് മലയാളികളുടെ സ്വീകരണം. കവി മുരുകന്‍ കാട്ടാക്കടയും ചടങ്ങില്‍ പങ്കെടുക്കും.

ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും മൂന്ന് ഏക്കര്‍ ഭൂമിവീതം നല്‍കുക, വനത്തില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പട്ടയം നല്‍കുക, അവര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, വീടില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും രണ്ട് മുറിയോടുകൂടിയ വീട് നിര്‍മിച്ചുനല്‍കുക, സ്വകാര്യമേഖലയിലും സംവരണം നടത്താനാവശ്യമായ നിയമനിര്‍മാണം നടപ്പാക്കുക, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, മുസഌങ്ങള്‍ക്ക് 12 ശതമാനം സംവരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 17-നാണ് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്ത് മഹാജനപദയാത്രയ്ക്ക് തുടക്കം കുറിച്ചത്. സി.പി.ഐ.എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രം നയിച്ച പദയാത്ര അഞ്ചുമാസംകൊണ്ട് 4000 കിലോമീറ്ററാണ് സഞ്ചരിച്ചത്.

സാമൂഹ്യനീതിയുടെയും സമഗ്ര വികസനത്തിന്റെയും മുദ്രാവാക്യമുയര്‍ത്തിയുള്ള പദയാത്ര ശനിയാഴ്ച വൈകീട്ട് നഗരത്തിലെത്തി. പദയാത്രയെ വരവേല്‍ക്കാന്‍ നൂറുകണക്കിനാളുകളാണ് ചെങ്കൊടിയേന്തി നഗരാതിര്‍ത്തിയിലെത്തിയത്. നഗരഹൃദയത്തിലെ നിസാം കോളേജ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന റാലി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സരൂര്‍ നഗര്‍ ഗ്രൌണ്ടിലേക്കു മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (8 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (30 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (37 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (53 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends