മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയം; ജാട്ട് പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്കില്ല, തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഉപരോധം മാറ്റിവച്ചു

ജാട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഉപരോധം മാറ്റിവച്ചു. ഹരിയാന സര്‍ക്കാരും ജാട്ട് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നാലു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും കേന്ദ്രമന്ത്രിമാരായ ബിരേന്ദര്‍ സിങ്ങും പി.പി.ചൗധരിയും പങ്കെടുത്തു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഡല്‍ഹിയിലേക്കില്ലെന്നു ജാട്ട് നേതാവ് യശ്പാല്‍ മാലിക് പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാട്ട് വിഭാഗത്തിനു സംവരണം നല്‍കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് ഖട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസം, ജോലി തുടങ്ങിയവയില്‍ ജാട്ട് സമുദായത്തിനു സംവരണം നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി പാര്‍ലമെന്റ് ഘരാവോ ചെയ്യുന്നതിനും അതിര്‍ത്തികളില്‍ ധര്‍ണ്ണ നടത്തുന്നതിനുമാണ് തീരുമാനിച്ചിരുന്നത്. സമരത്തെ നേരിടാന്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനും ഡല്‍ഹിയിലെ എട്ടു സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലെത്താനും തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha



























