രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45 ശതമാനം ഓഹരികളാവും പുതിയ കമ്പനിയില്‍ വോഡഫോണിന് ഉണ്ടാവുക. മൂന്ന് ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും വോഡഫോണിന് ഉണ്ടാവും. എന്നാല്‍ ടവര്‍ നിര്‍മാണ കമ്പനിയായ ഇന്‍ഡസ് ടവറില്‍ ഇരുകമ്പനികള്‍ക്കും നിലവിലുള്ള ഓഹരികള്‍ക്ക് ലയനം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തും. ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ് ലയന തീരുമാനത്തിലേക്ക് ഐഡിയയും വോഡഫോണും എത്തിയതെന്നാണ് സൂചന.
ജിയോയുടെ വരവോടെ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക് എയര്‍ടെല്‍ കൂപ്പുകുത്തി. ഐഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മൊബൈല്‍ സേവനദാതാക്കളെ പ്രേരിപ്പിച്ചത്. നോര്‍വിജിയന്‍ കമ്പനിയായ ടെലിനോറുമായി എയര്‍ടെല്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.
ആറ് സംസ്ഥാനങ്ങളില്‍ ടെലിനോറുമായി ചേര്‍ന്ന് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. ജിയോയും ഇന്ത്യയിലെ മറ്റൊരു പ്രമുഖ സേവനദാതാവായ എയര്‍സെല്ലുമായി ധാരണയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























