ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ചു; ഭാര്യ പിടിയില്‍

ഞായറാഴ്ചയാണ് മൊഹാലി സ്വദേശിയായ ഏകം സിംഗ് ദില്യണിന്റെ മൃതദേഹമാണ് ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൊഹാലിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയില്‍ ഉപേക്ഷിച്ച കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിംഗിന്റെ ഭാര്യ സീരത് ദില്യണ്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സീരതിന്റെ അമ്മ ജസ്‌വീന്ദര്‍ കൗര്‍, സഹോദരന്‍ വിനയ് പ്രതാപ് സിംഗ് ബ്രാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സിംഗിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവാഹ ബന്ധത്തിന്റെ അസ്വാരസ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സീരതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. ഈ ദമ്പതികള്‍ക്ക് 11 വയസ്സുള്ള ആണ്‍കുട്ടിയും ആറുവയസ്സുള്ള മകളുമുണ്ട്.
സഹോദരന്റെയും സുഹൃത്തിന്റേയും സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി കനാലില്‍ കൊണ്ടുപോയി തള്ളാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും സീരത് പോലീസിന് മൊഴിനല്‍കി. വീട്ടില്‍ നിന്നും മൃതദേഹം താന്‍ ഒറ്റയ്ക്കാണ് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ടുവന്നത്.

ഭാരം കാരണം തനിക്ക് സ്യൂട്ടകേസ് ഒറ്റയ്ക്ക് എടുത്ത് കാറില്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ സീരതിനെ സഹായിച്ചു. സ്യൂട്ട്‌കേസില്‍ നിന്നും തന്റെ കയ്യില്‍ രക്തം പുരണ്ടതുകണ്ട് ഭയന്ന ഓട്ടോ്രൈഡവര്‍ സ്ഥലംവിട്ടു. വഴിക്കുവച്ച് കണ്ട പോലീസ് സംഘത്തെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കാറിനുള്ളില്‍ നിന്ന് സ്യൂട്ട്‌കേസ് തുറന്നുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























