Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരം കോടതിയില്‍ ഹാജരാക്കി, ഒളിച്ചോടാന്‍ പ്രചോദനം സിനിമയെന്ന് പെണ്‍കുട്ടി

20 MARCH 2017 10:08 PM IST
മലയാളി വാര്‍ത്ത

ചെന്നൈയില്‍ ഒളിച്ചോടിയ പ്ലസ്ടുക്കാരി പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് കോടതിയില്‍ ഹാജരാക്കി. 22വയസ്സുള്ള പല കേസുകളിലും പ്രതിയായ ആണ്‍കുട്ടിക്കൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഒളിച്ചോടിപ്പോവാന്‍ തന്നെ പ്രേരിപ്പിച്ചത് സിനിമയാണെന്ന പെണ്‍കുട്ടി കോടതിയോട് പറഞ്ഞു. തുടര്‍ന്ന് തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മോശമായി സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളാണ് അശ്ലീലതയ്ക്ക് കാരണമെന്നും ഇത്തരം സിനിമകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ കോടതിയില്‍ ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പോക്‌സോ നിയമ പരിധിയില്‍ കുറ്റകൃത്യമായി വരുന്ന കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സെന്‍സര്‍ബോര്‍ഡ് ഉത്തരവാദികളാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നിട്ടും ഈ നിയമ പ്രകാരം എന്ത്‌കൊണ്ട് നടപടിയെടുക്കുന്നില്ലെന്നും കോടതി ആരാഞ്ഞു.

ജസ്റ്റിസ് നാഗമുത്തുവും ജസ്റ്റിസ് അനിത സുമന്തും അടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്.
2016 മെയ് 16നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മൈലാടുത്തുറൈ സ്വദേശി പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രദേശത്തെ പല കേസുകളില്‍ പ്രതിയായ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. പെണ്‍കുട്ടി കോഴിക്കോടുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണ്.

തുടര്‍ന്ന് കോടതി ചോദ്യം ചെയ്തപ്പോഴാണ് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ പ്രസ്താവനയെ ഗൗരവമായെടുത്ത കോടതി മോശം സിനിമകള്‍ സമൂഹത്തെ നശിപ്പിക്കുകയാണെന്നും യുവതലമുറയെ വഴിതെറ്റിക്കുകയാണെന്നും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends