തനിക്ക് വീട് പോലെ തന്നെയാണ് ഈ ക്ഷേത്രവും, യോഗി ആദിത്യനാഥുമായുള്ള ഊഷ്മള ബന്ധം പങ്കുവച്ച് ക്ഷേത്ര ജീവനക്കാരനായ മുസ്ലീം യുവാവ്

തനിക്ക് വീട് പോലെ തന്നെയാണ് ഈ ക്ഷേത്രവുമെന്ന് ഗോര്‍ഖനാഥ് ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാരന്‍ മന്‍ മുഹമ്മദ്. തീവ്ര ഹിന്ദുത്വ മുഖമാണെങ്കിലും യോഗി ആദിത്യനാഥുമായി ഊഷ്മളമായ ബന്ധമാണ് ഗോര്‍ഖനാഥ് ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാര്‍ക്കുള്ളത്. യോഗി ആദ്യത്യനാഥ് മുഖ്യപുരോഹിതനായ ക്ഷേത്രമാണ് ഗോര്‍ഖാനാഥ്. ഇവിടെ വോളന്റിയറായി ജോലി ചെയ്യുകയാണ് മന്‍ മുഹമ്മദ് എന്ന യുവാവ്. യോഗിയുമായി നല്ല ബന്ധമാണ് മുഹമ്മദിനുള്ളത്. അച്ഛന്റെ പിന്‍ഗാമിയായി തന്റെ പത്താം വയസിലാണ് മന്‍ മുഹമ്മദ് ക്ഷേത്രത്തിലെ ഗോശാലയില്‍ എത്തുന്നത്.
മന്‍ മുഹമ്മദിന്റെ പിതാവ് ഇനായത്തുള്ള ഇതേ ക്ഷേത്രത്തിലെ ഗോശാലയില്‍ വോളന്റിയാറിയിരുന്നു. മഹന്ത് അദൈ്വത്‌നാഥ് മുഖ്യ പുരോഹിതനായിരിക്കെയാണ് ഇനായത്തുള്ള ഗോര്‍ഖനാഥ് ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നത്. തുച്ഛമായ ശമ്പളം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. എങ്കിലും പൂര്‍ണ്ണ തൃപ്തനാണ് മന്‍ മുഹമ്മദ്. തന്റെ ഇസ്ലാമിക വിശ്വാസങ്ങളില്‍ അടിയുറച്ച് നിന്നു കൊണ്ട് തന്നെയാണ് മുഹമ്മദ് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നത്.
ബാല്യം മുതല്‍ക്കെ ഗോര്‍ഖനാഥ് ക്ഷേത്രത്തല്‍ തന്നെയാണ് മുഹമ്മദ് ജീവിതം ചെലവഴിച്ചത്. തനിക്ക് വീട് പോലെ തന്നെയാണ് ഈ ക്ഷേത്രമെന്നും ജീവിതകാലം മുഴുവന്‍ ഗോശാലയിലെ ജോലി തുടരുമെന്നും മുഹമ്മദ് വ്യക്മാക്കി. താന്‍ പശുക്കളെ പരിപാലിക്കുന്ന രീതി യോഗിജിക്ക് ഇഷ്ടമാണെന്നും പശുക്കള്‍ക്ക് നേരിട്ട് തീറ്റ നല്‍കിയതിന് ശേഷമേ അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കാറുള്ളൂ എന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























