കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ശേഖര്‍ റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്ടിലെ മണല്‍ ഖനന രാജാവ് ശേഖര്‍ റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നോട്ട് നിരോധനത്തിനു ശേഷം നടന്ന റെയ്ഡില്‍ റെഡ്ഡിയുടെ പക്കല്‍ നിന്നും 170 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇന്നലെ രാത്രി മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ ഈ മാസം 28 വരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.
കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സി.ബി.ഐയും റെഡ്ഡിയെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെഡ്ഡിയും രണ്ട് അനുയായികള്‍ക്കും പ്രത്യേക സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ വീതം ബോണ്ടും മൂന്നു പേരും കെട്ടിവയ്‌ക്കേണ്ടിവന്നിരുന്നു.
നോട്ട് നിരോധനത്തിനു ശേഷം റെഡ്ഡിയുടെയും സുഹൃത്തുക്കളായ ശ്രീരാമലു, പ്രേംകുമാര്‍ എന്നിവരുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ 170 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇവയില്‍ ഏറെയും പുതിയ 2000 രൂപ നോട്ടുകളായിരുന്നു. 170 കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. ഇതേതുടര്‍ന്ന് കള്ളപ്പണ നിരോധന നിയമം, ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
https://www.facebook.com/Malayalivartha



























