Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്കെതിരെ നിയമയുദ്ധം നടത്തുന്ന സ്ത്രീകള്‍ക്ക് 90 ദിവസം അവധി

21 MARCH 2017 03:33 PM IST
മലയാളി വാര്‍ത്ത

ജോലിസ്ഥലത്ത് ലൈംഗിക പീഡനത്തിനിരയാകുന്ന കേന്ദ്ര സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ (പ്രതിരോധം,നിരോധനം, പരിഹാരം )ആക്റ്റ്, 2013 പ്രകാരം അന്വേഷണ സമയത്ത് 90 ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി എടുക്കാം. ലൈംഗിക പീഡനത്തിലെ ഇരകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തുന്നു മുതലായ പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് ഈ നടപടി. ഈ കേസില്‍ പ്രത്യേക അവധി ഇന്റെര്‍ണല്‍ 

കമ്മിറ്റിയുടെ അല്ലെങ്കില്‍ അത്തരം ആരോപണങ്ങള്‍ നോക്കുന്നതിനായി രൂപീകരിച്ച ലോക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ആയിരിക്കും. ഈ അവധികള്‍ ഒരിക്കലും പരാതിക്കാരിയുടെ മറ്റ് അനുവദനീയ ലീവുകള്‍ ഒഴിവാക്കികൊണ്ടല്ലെന്നും, 2017- ല്‍ ഈ നിയമഭേദഗതി നടപ്പിലാക്കുമെന്നും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് വ്യക്തമാക്കി. 

ഡിസംബറില്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ്, ജോലിസ്ഥലത്ത് സ്ത്രീപീഡനം കൈകാര്യം ചെയ്യുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പരാതി നല്‍കിയ ദിവസം മുതല്‍ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും, ഒരു കാരണവശാലും അത് 90 ദിവസത്തിന് മുകളില്‍ പോകരുതെന്നും നിശ്ചിതമാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. 

പരാതി നല്കി എന്ന കാരണത്താല്‍ പരാതിക്കാരിയെ വീണ്ടും യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല എന്നുള്ളത് അന്വേഷണവകുപ്പ് ഉറപ്പു വരുത്തേണ്ടതാണ്. മാത്രവുമല്ല മാസം തോറും കേസിന്റെ പുരോഗതി പരിശോധിക്കുന്നതിനായി റിപോര്‍ട്ടുകള്‍ മിനിസ്ട്രി ഓഫ് വിമെന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റിന് നല്‍കേണ്ടതാണ്. പരാതി നല്‍കിയതിന്റെ പേരില്‍ പരാതിക്കാരിക്ക് വീണ്ടും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ സെക്രട്ടറിയെയോ ഓര്‍ഗനൈസേഷന്‍ ഹെഡിനെയോ സമീപിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends