രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറത്തു കൊന്നത് മകനെ ഏറെ ലാളിച്ച അയാള്‍

ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറത്തുകൊന്നത്. മകനെ പൊന്നുപോലെ ബസില്‍ കയറ്റിക്കൊണ്ടു പോയ സ്‌കൂള്‍ ബസ് കണ്ടക്ടറാണ് അത് ചെയ്‌തെന്നറിഞ്ഞപ്പോള്‍ അന്തം വിട്ടുപോയി. അറസ്റ്റിലായ അശോക് കുമാര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. ഇയാള്‍ ഒറ്റയ്ക്കാണു കുറ്റകൃത്യം ചെയ്തതെന്നു പോലീസ് കരുതുന്നു. നേരത്തേ സ്‌കൂള്‍ ജീവനക്കാരടക്കം പത്ത് പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. രാവിലെ എട്ടോടെയാണു റയാന്‍ ഇന്റര്‍ നാഷ ണല്‍ സ്‌കൂള്‍ അധികൃതരില്‍നിന്നു വിവരം ലഭിച്ചതെന്ന് ദക്ഷിണ ഗുഡ്ഗാവ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശോക് കുമാര്‍ ബക്ഷി അറിയിച്ചു.
മറ്റൊരു വിദ്യാര്‍ഥി ശുചിമുറിയിലേക്ക് എത്തിയപ്പോഴാണ് പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എട്ടു വയസുകാരനായ കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറു വയസുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഇന്നലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിലും രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. വിവരമറിഞ്ഞ് തങ്ങള്‍ സ്‌കൂളിലെത്തിയപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞു എന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് കുട്ടിയുടെ രക്ഷാകര്‍ത്താവ് പറഞ്ഞു. എന്നാല്‍, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ സഹോദരി ഇതേ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നുണ്ട്.
സ്‌കൂളിലെ 30 സിസി ടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, ടോയ്‌ലറ്റിനു സമീപമുള്ള ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് 200ല്‍ അധികം വരുന്ന രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു മുന്‍പും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ബിഹാറിലെ മധുബനി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഉത്തരേന്ത്യയില്‍ നൂറോളം സ്‌കൂളുകളുണ്ട്.
https://www.facebook.com/Malayalivartha



























