ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഗുഡ്ഗാവില്‍ വ്യാപക പ്രതിഷേധം

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൂറോളം പേര്‍ രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ സ്‌കൂളിന് സമീപത്തെ മദ്യശാലയ്ക്ക് തീയിട്ടു. മദ്യശാലയില്‍ നിന്ന് കുപ്പികള്‍ എടുത്ത് സ്‌കൂളിനുള്ളിലേക്ക് എറിയുകയും ചെയ്തു. സ്‌കൂളില്‍ നിന്ന് 50 മീറ്റര്‍അകലെ മാത്രമാണ് മദ്യശാല സ്ഥിതി ചെയ്യുന്നത്.
സംഘര്‍ഷം വ്യാപിച്ചതോടെയാണ് സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സ്‌കൂള്‍ പൂട്ടിയിടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. വിശ്രമിക്കുന്ന സമയത്തും മറ്റും സ്‌കൂളിലെ ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിക്കാറുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഗുര്‍ഗാവിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ പ്രഥുമ്‌നനെ വെള്ളിയാഴ്ചയാണ് കഴുത്തറത്ത് കൊന്ന നിലയില്‍ സ്‌കൂള്‍ ടോയ്‌ലറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവും മറ്റ് രക്ഷിതാക്കളും രംഗത്തെത്തിയത്.
സ്‌കൂളിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പ്രഥുമ്‌നന്‍ താക്കൂറിന്റെ പിതാവ് വരുണ്‍, ഗുര്‍ഗാവ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധകൃതര്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു. സ്‌കൂളിലെ മുഴുവന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും മാറ്റി.
https://www.facebook.com/Malayalivartha



























