നീറ്റ് വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു

ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട ദലിത് വിദ്യാർഥിനി അനിത ജീവനൊടുക്കിയതിനെ തുടർന്ന് ആരംഭിച്ച
നീറ്റ് വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു.
കോളജ് വിദ്യാർഥികളും സംഘടനകളും നടത്തിവന്ന പ്രതിഷേധം സ്കൂൾ വിദ്യാർഥികൾ കൂടി ഏറ്റെടുത്തത്തോടെ ശക്തമായി. ശനിയാഴ്ച്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്‌കൂള്‍ കുട്ടികളെ പിന്തിരിപ്പിക്കാന്‍ പൊലീസിന് പണിപ്പെടേണ്ടി വന്നു.
ചെന്നൈ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളാണ് മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങിയത്. രക്ഷിതാക്കളും കണ്ടുനിന്നവരില്‍ ചിലരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.
മഹാലിംഗപുരം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് 30ലധികം വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. ക്ലാസ് റൂമുകളില്‍ നിന്ന് യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ നുങ്കമ്പാക്കം റോഡിലേക്കിറങ്ങി. നീറ്റിനെതിരെ മുദ്രാവാക്യങ്ങളുമായി റോഡ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികളോട് പിന്തിരിയാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഗതാഗതം തിരിച്ചുവിട്ടു.നാല് മണിക്കൂറിന് ശേഷമാണ് പൊലീസിന് കുട്ടികളെ പിരിച്ചുവിടാനായത്.
https://www.facebook.com/Malayalivartha



























