സൈന്യത്തില്‍ അനീതിയും വിവേചനവും ; നൂറോളം ഓഫീസര്‍മാര്‍ സുപ്രീംകോടതിയില്‍

സ്ഥാനക്കയറ്റം നല്‍കുന്നതില്‍ സൈന്യത്തില്‍ അനീതിയും വിവേചനവും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി നൂറോളം സൈനീക ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ യുദ്ധമുന്നണിയിലുള്ള സൈനീക വിഭാഗങ്ങളും മറ്റ് സൈനീകരും തമ്മില്‍ വിവേചനം നിലനില്‍ക്കുന്നതായാണ് പരാതി. ലഫ്റ്റനന്റ് കേണല്‍, മേജര്‍ തസ്തികകളിലുള്ള സൈനീക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇരു വിഭാഗങ്ങളിലുമുള്ള സൈനീകോദ്യോഗസ്ഥരും സമാനമായ ജോലി തന്നെയാണ് ചെയ്യുന്നത്. എന്നാല്‍, യുദ്ധമേഖലയിലുള്ള സൈനീക ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റവും മറ്റും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ല. സൈന്യത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഈ നിലപാട് വിവേചനവും നീതി നിഷേധവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുന്നതു മൂലം മധ്യനിരയിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ മൗലീകാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. തുടര്‍ച്ചയായുള്ള ഈ നീതി നിഷേധം സൈനീകരുടെ ആത്മവിശ്വാസം കെടുത്താന്‍ ഇടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























