Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ വ്യാജ കറന്‍സി അച്ചടിച്ച് കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനെ കടത്തിവെട്ടി ബംഗ്‌ളാദേശ് മുന്നില്‍

12 SEPTEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ വ്യാജ കറന്‍സി അച്ചടിച്ച് കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനെ കടത്തിവെട്ടി ബംഗ്‌ളാദേശ് മുന്നിലെത്തി. 500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് കടത്ത് കുറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തി രക്ഷാസേനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബംഗ്‌ളാദേശാണ് പുതിയ 2000 രൂപയുടെ വ്യാജ നോട്ടുകള്‍ അച്ചടിച്ച് കടത്തുന്നത്.

ജമ്മു, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആസാം, മേഘാലയ എന്നീ അതിര്‍ത്തി സംസ്ഥാനങ്ങള്‍ വഴിയാണ് പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. എന്നാല്‍, ജനുവരി മുതല്‍ ആസാമിലും ബംഗാളിലും മാത്രമാണ് കള്ളനോട്ട് കടത്ത് വര്‍ദ്ധിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ജനുവരി മുതല്‍ ആറ് മാസത്തെ കണക്കെടുത്താല്‍ ബി.എസ്.എഫ് പിടികൂടിയ വ്യാജ കറന്‍സി 32 ലക്ഷം മാത്രമാണ്. ഇവയെല്ലാം അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുമാണ്. 2015ല്‍ ഗോഹട്ടി, തെക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ 2.6 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടിയപ്പോള്‍ 2016ല്‍ അത് 1.5 കോടി മാത്രമായിരുന്നു.

അതേസമയം, തെക്കന്‍ ബംഗാള്‍, ഗോഹട്ടി എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പിടികൂടിയ വ്യാജ കറന്‍സികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ജനുവരിയില്‍ ഒരു ലക്ഷത്തിന്റേയും ഫെബ്രുവരിയില്‍ 2.96 ലക്ഷത്തിന്റേയും മാര്‍ച്ചില്‍ 4.60 ലക്ഷത്തിന്റേയും വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു. ഏപ്രില്‍ 20 ലക്ഷമായിരുന്നത് മേയില്‍ 6.98 ലക്ഷമായി കുറഞ്ഞു. ജൂലായില്‍ അതിലും കുറവായിരുന്നു പിടിച്ചെടുത്ത വ്യാജ കറന്‍സികള്‍. അതേസമയം, ആഗസ്റ്റ് 22ന് ബംഗാളിലെ മാല്‍ഡ സെക്ടറില്‍ 5.20 ലക്ഷത്തിന്റെ വ്യാജ കറന്‍സികള്‍ ബി.എസ്.എഫ് പിടികൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (59 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends